ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 30 ഏപ്രിൽ 2024 #NewsHeadlines

● സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. പാലക്കാട് ഓറഞ്ച് അലർട്ടും കൊല്ലം തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

● ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ദിനത്തില്‍ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

● സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഉണ്ടാകില്ല.

● സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി.

● മൺസൂൺ, വേനൽ മഴകളിൽ വൻകുറവുണ്ടായതിനെ തുടർന്ന്‌  ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 36.30 ശതമാനം (2338.44 അടി) വെള്ളം മാത്രം.

● രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വലിയ കപ്പലുകൾക്ക് (മദർഷിപ്‌) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.

● ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി  മെയ് 25ന് നാണ് വോട്ടെടുപ്പ്.

● ഓയൂർ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാർത്ഥിയായ തൻ്റെ പഠനം തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

● ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത.
ഡല്‍ഹിയെ 20 ഓവറില്‍ 153 റണ്‍സിലൊതുക്കിയ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.