നദിയാദ് എംഎൽഎ പങ്കജ് ദേശായി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ചില സാങ്കേതിക തകരാർ മൂലം ട്രക്ക് എക്‌സ്പ്രസ് വേയുടെ ഇടതുപാതയിൽ നിർത്തിയിടുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് എം.എൽ.എ.
കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി അപകടം; പത്ത് മരണം... #Accident
അഹമ്മദാബാദ്-വഡോദര എക്‌സ്‌പ്രസ്‌വേയിൽ കാർ ട്രക്കുമായി ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. കാറിലുണ്ടായിരുന്ന എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.