International എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
International എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാന്റെ പരമാധികാരത്തിനുള്ള പിന്തുണ വീണ്ടും ഉറപ്പിച്ച് ചൈന..#latestupdates

 


 പാകിസ്ഥാന്റെ പരമാധികാരത്തിനൊപ്പം ചൈന നിലകൊള്ളും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായുള്ള ചർച്ചയ്ക്കിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഈ ഉറപ്പ് നൽകിയത്.

"ചൈന എപ്പോഴും പാകിസ്ഥാന്റെ പരമാധികാരത്തിനും തുല്യതയ്ക്കും ഒപ്പം നിൽക്കും" എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിൽ പരസ്പര പിന്തുണയും സഹകരണവും ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും വിശാലമായ താൽപ്പര്യങ്ങൾക്കായി ഇരു രാജ്യങ്ങളും മുന്നോട്ട് പോകണമെന്ന് ചൈന പറഞ്ഞു. ആക്രമണം ഒഴിവാക്കി പ്രശ്നം സമാധാനപരമായി പരിഹരിക്കണം. ഇത് ഇരു രാജ്യങ്ങളുടെയും മികച്ച താൽപ്പര്യങ്ങൾക്കാണെന്ന് ചൈന പ്രസ്താവിച്ചിരുന്നു.

അന്താരാഷ്ട്ര സമൂഹം ഈ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം ആഗ്രഹിക്കുന്നു. പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ചൈനയും ഇടപെടുമെന്ന് വാഗ്ദാനം ചെയ്തു. നേരത്തെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചതിനെ ചൈന അപലപിച്ചിരുന്നു.

12 വർഷത്തിന് ശേഷം മകളെ കണ്ടതിൻ്റെ വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവെച്ച് നിമിഷപ്രിയുടെ അമ്മ പ്രേമകുമാരി ... #Nimishapriya


 വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 12 വർഷത്തിന് ശേഷം മകളെ കണ്ടതിൻ്റെ വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി . ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട ആ നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചെന്ന് തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറഞ്ഞു. മകൾക്കൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചെന്നും പ്രേമകുമാരി കൂട്ടിച്ചേർത്തു.

മമ്മീ.. മമ്മി കരയരുത് സന്തോഷമായിട്ടിരിക്കണം എന്നാണ് അവള്‍ എന്നോട് പറഞ്ഞത്.  ഞാനും കരഞ്ഞു. അവളെ വിവാഹം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവാനുഗ്രഹത്താൽ അവൾ സുഖമായിരിക്കുന്നു. നിയമപോരാട്ടത്തിന് ശേഷമുള്ള ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളെക്കുറിച്ച് നിമിഷിപ്രിയയുടെ അമ്മ വിശദീകരിക്കുന്നത് ഇങ്ങനെ. ജയിലിൽ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നെന്നും ഭാഷ അറിയാത്തതടക്കം വെല്ലുവിളിയാണെന്നും പ്രേമകുമാരി പറഞ്ഞു.

സനയിലെ ജയിലിൽ വികാരനിർഭരമായ കൂടിക്കാഴ്ച; 12 വർഷങ്ങൾക്ക് ശേഷം അമ്മ നിമിഷപ്രിയയെ നേരിൽ കണ്ടു... #Nimishapriya

12 വർഷത്തിന് ശേഷം യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മാതാവ് പ്രേമകുമാരി കണ്ടുമുട്ടി. യെമനിലെ സനാ ജയിലിലാണ് പ്രേമകുമാരി മകളെ കണ്ടത്. ജീവന്മരണ സാഹചര്യത്തിൻ്റെ നിസ്സഹായതയ്ക്കും അനിശ്ചിതത്വത്തിനും ഇടയിൽ നടന്ന കൂടിക്കാഴ്ച അത്യന്തം വൈകാരികവും പ്രതീക്ഷയുണർത്തുന്നതുമായിരുന്നു.

  2017ൽ നിഹിമിപ്രിയ ജയിലിൽ പോയി. അതിനുശേഷമാണ് ഒരു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ പ്രേമകുമാരിക്ക് സ്വന്തം മകളെ കാണാൻ അവസരം ലഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ സനയിലെ  ജയിലിലായിരുന്നു വികാരനിർഭരമായ കൂടിക്കാഴ്ച. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവൽ ജെറോമും പ്രേമകുമാരിയ്ക്കൊപ്പമുണ്ടായിരുന്നു.

കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി അപകടം; പത്ത് മരണം... #Accident

അഹമ്മദാബാദ്-വഡോദര എക്‌സ്‌പ്രസ്‌വേയിൽ കാർ ട്രക്കുമായി ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. കാറിലുണ്ടായിരുന്ന എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

  നദിയാദ് എംഎൽഎ പങ്കജ് ദേശായി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ചില സാങ്കേതിക തകരാർ മൂലം ട്രക്ക് എക്‌സ്പ്രസ് വേയുടെ ഇടതുപാതയിൽ നിർത്തിയിടുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് എം.എൽ.എ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0