● ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. 70.35 ശതമാനം പേർ
ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ്
രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ട മണ്ഡലത്തിലും.
● പലസ്‌തീനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച ഇന്ത്യൻ വംശജയായ വിദ്യാർഥിനി അമേരിക്കയിൽ അറസ്റ്റിൽ. യുഎസിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പ്രതിഷേധം നടത്തിയതിനാണ് കോയമ്പത്തൂർ സ്വദേശിയായ അചിന്ത്യ ശിവലിംഗം അറസ്റ്റിലായത്.
● സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ്
ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
● സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 11 പേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് വീതം മരണം റിപ്പോർട്ട് ചെയ്തു.
● ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരീയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത
രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടതെന്ന്
നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
● ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 35 റണ്ണിന് തോൽപ്പിച്ചു. ഐപിഎൽ ക്രിക്കറ്റിൽ അവസാനസ്ഥാനത്തുള്ള ബംഗളൂരുവിന്റെ രണ്ടാംജയമാണ്.