കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു, മാധ്യമപ്രവർത്തകരെ ആക്രമിച്ച് യുഡിഎഫ് പ്രവർത്തകർ... #Election2024

കാസർകോട് മാധ്യമപ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചു. ചെർക്കള ഗവൺമെൻ്റ് ഹൈസ്‌കൂളിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്.

  കാസർകോട് ജില്ലയിലെ ചെർക്കള ഗവൺമെൻ്റ് ഹൈസ്‌കൂളിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. ബൂത്തിൽ യുഡിഎഫ് പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചു. ബൂത്ത് ഏജൻ്റിനെ എൽഡിഎഫ് പുറത്താക്കി. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു വാർത്താ സംഘം.