ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 ഏപ്രിൽ 2024 #NewsHeadlines

● ദില്ലിയിലെ ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ദില്ലി വഖഫ് ബോർഡുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടിൽ ഇഡി അന്വേഷണത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

● ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

● തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ ഇന്ന് നടക്കും . 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ജൂൺ ഒന്ന് വരെയാണ് നടക്കുന്നത്.

● ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

● ടാങ്കിൽ‍ ജലം കുറയുമ്പോൾ‍ സ്വമേധയാ പ്രവർത്തിക്കുന്ന പമ്പുകളുടെ പ്രവർത്തനം വൈകിട്ട്‌ ആറുമുതൽ 12 വരെ (പീക്‌ ടൈം) നിയന്ത്രിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു.

● സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിലേക്ക്‌ വാണിജ്യ കണക്‌ഷൻ നൽകാൻ സജ്ജമായി കെ ഫോൺ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും ഒരുക്കി. നിലവിൽ 5388 വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്.

● ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. പഞ്ചാബ് കിങ്‌സിനെ 9 റൺസിന് തോൽപ്പിച്ചു. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 183 റൺസിന് ഓൾ ഔട്ട്‌ ആയി.

● മഴ കുറഞ്ഞതോടെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി ദുബായ് വിമാനത്താവളം. മഴയെതുടർന്ന് 1244 വിമാനങ്ങളാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്.