● ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ.
● മെയ് പകുതിയോടെ കേരളത്തിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ
ഒഴികെ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും ഇക്കൊല്ലം മൺസൂണിൽ സാധാരണയിൽ കവിഞ്ഞ
മഴ ലഭിക്കുമെന്നാണ് പ്രവചനം.
● ഛത്തീസ്ഗഢിൽ 29 നക്സലൈറ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു.
ഇന്നലെ ഉച്ചയോടെ ഛത്തീസ്ഗഢിലെ കങ്കർ ജില്ലയിലാണ് സൈന്യം നക്സൽ വിരുദ്ധ
ഓപ്പറേഷനിടെ മുതിർന്ന നക്സൽ നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെ
വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു.● ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് രാജസ്ഥാൻ. അവസാന പന്ത് വരെ
നീണ്ട ആവേശപ്പോരിൽ വിജയം രാജസ്ഥാൻ കൈക്കലാക്കുകയായിരുന്നു.
● ഗള്‍ഫില്‍ കനത്ത മഴ തുടരുന്നു. യുഎഇയിലെ വിവിധയിടങ്ങള്‍ വെളളത്തിനടിയിലായി.
ഒമാനില്‍ മഴയില്‍ 10 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി. ദുബായ്
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു.
● കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍
-കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ
പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ
ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്.
● ചൂട് കനത്തതോടെ കടലിൽനിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൂടുതൽ കിട്ടിക്കൊണ്ടിരുന്ന കണവയും അയലയും
പകുതിപോലും കിട്ടാനില്ല. കടലിൽ ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ
മുകൾത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മീൻ കുറയാൻ
കാരണം.