കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്... # KeralaNews

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ  നടപടിയുമായി ഗതാഗത വകുപ്പ്. ജോലിക്കിടെ മദ്യപിച്ചതും മദ്യം കൈവശം വെച്ചതുമാണ് നടപടിക്ക് കാരണം. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലിക ജീവനക്കാരെയും ജോലിയിൽ നിന്ന് നീക്കം ചെയ്തു.

  കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. ഡ്യൂട്ടിക്ക് എത്തുന്ന സ്ത്രീകൾ ഒഴികെയുള്ള എല്ലാ ജീവനക്കാരെയും ബ്രാറ്റ് അനലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്ന് കെഎസ്ആർടിസി സിഎംഡി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ പരിശോധനയും സസ്പെൻഷനും.


  ഏപ്രിൽ ഒന്നു മുതൽ 15 വരെ നടത്തിയ പരിശോധനയിൽ 100 ​​ജീവനക്കാർക്കെതിരെ നടപടിയെടുത്തു. സ്റ്റേഷൻമാസ്റ്റർമാർ മുതൽ മെക്കാനിക്കുകൾ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. കെഎസ്ആർടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ പകരക്കാരും ഉൾപ്പെടെ 26 പേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിജിലൻസ് വിഭാഗം നടത്തുന്ന പ്രത്യേക പരിശോധന വരുംദിവസങ്ങളിലും തുടരും. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെയും പ്രത്യേക നിർദേശപ്രകാരമാണ് പരിശോധനകൾ നടക്കുന്നത്.
MALAYORAM NEWS is licensed under CC BY 4.0