ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 06 ഏപ്രിൽ 2024 #NewsHeadlines

● ഗാസയിൽ അതിക്രമം നടത്തുന്ന ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്‌ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതി.

● ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ ‘കുടുംബത്തിന്റെ മതം’ ആണ്‌ രേഖപ്പെടുത്തുന്നത്‌.

● പാഠപുസ്തകങ്ങളിൽ നിന്ന് വീണ്ടും ചരിത്രം വെട്ടിച്ചുരുക്കി എൻസിഇആർടി. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിൽ നിന്നും ബാബറി മസ്ജിദ് തകർത്ത സംഭവവും ഗുജറാത്ത് കലാപവും ഒഴിവാക്കി. പകരം രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉൾപ്പെടുത്തി.

● കള്ളക്കടൽ പ്രതിഭാസം മൂലം സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും മുന്നറിയിപ്പ്.

● കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

● 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. 24 വയസുള്ള
കോട്ടയം സ്വദേശിയ്ക്കാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്.

● കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്.
MALAYORAM NEWS is licensed under CC BY 4.0