മരിച്ചയാളുടെ സാമൂഹിക സുരക്ഷാ പെൻഷൻ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മലപ്പുറം ആലങ്കോട് പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെ പോലീസ് കേസെടുത്തു. ചങ്ങരംകുളം പോലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് നേതാവും ആലങ്കോട് സ്വദേശിയുമായ അബ്ദുല്ലയുടെ പെൻഷൻ കവർന്നു. ഇത് സംബന്ധിച്ച് അബ്ദുള്ളയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹക്കീമിനെതിരെ കേസെടുത്തത്. മരിച്ചയാളുടെ സാമൂഹിക സുരക്ഷാ പെൻഷൻ അപഹരിച്ചതായി കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.