ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 01 ഏപ്രിൽ 2024 #NewsHeadlines

• സംസ്ഥാനത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കടലാക്രമണ മേഖലയിൽനിന്ന് മത്സ്യത്തൊഴിലാളികൾ മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

• സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ഇന്ന് വൈകുന്നേരം കടലാക്രമണമുണ്ടായത്.
തിരുവനന്തപുരത്ത് വലിയതുറ, പൊഴിയൂര്‍, പൂന്തുറ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. 

• സംസ്ഥാനത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുന്നതിൽ ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി. മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും ബീച്ചിലേക്കിറങ്ങുന്നതിനു പൂർണമായും വിലക്കുണ്ട്. മൽസ്യബന്ധന യാനങ്ങൾ പ്രത്യേകം സുരക്ഷിമാക്കണമെന്നും നിർദേശമുണ്ട്.

• സംസ്ഥാന ജീവനക്കാരുടെ ശമ്പളവിതരണത്തിനും പെൻഷൻ വിതരണത്തിനും തടസ്സമില്ല. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമായതിനാൽ തിങ്കളാഴ്‌ച ബാങ്കുകളിലും ട്രഷറികളിലും ഇടപാടുകൾ നടക്കില്ല. ചൊവ്വമുതൽ ശമ്പളവിതരണം നടക്കും.

• പാലക്കാട്‌ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റാപ്രകാരം ശരാശരി ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന്‌ മുകളിലായി. 2019നുശേഷം ആദ്യമായാണ് മാർച്ച്‌ മാസത്തിൽ ഇവിടെ 40 ഡിഗ്രി താപനില രേഖപ്പെടുത്തുന്നത്.

• ഡല്‍ഹി രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം ഒരുമിച്ചു. പ്രതിപക്ഷ സഖ്യം ആഹ്വാനം ചെയ്ത ലോക്‌തന്ത്ര ബചാവോ മഹാറാലിയില്‍ രാജ്യത്തിന്റെയാകെ പ്രതിഷേധവും രോഷവും മുഴങ്ങി. ജാഥകള്‍ പാടില്ല, ട്രാക്ടറുകള്‍ പ്രവേശിപ്പിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനപങ്കാളിത്തം കുറയ്ക്കുന്നതിന് ഡല്‍ഹി പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും അതിരാവിലെ മുതല്‍ പ്രവർത്തകർ ഒഴുകുകയായിരുന്നു.

• നോട്ട് അസാധുവാക്കല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായി മാറിയെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന. ‘നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു മാർഗമാണെന്ന് ഞാൻ കരുതുന്നു. കാരണം വിനിമയത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അസാധുവാക്കി, അതില്‍ 98 ശതമാനവും തിരികെ വന്ന് വെള്ളപ്പണമായി. കണക്കിൽപ്പെടാത്ത പണമെല്ലാം ബാങ്കിൽ തിരിച്ചെത്തി’, ജസ്റ്റിസ് പറഞ്ഞു.

• പുതിയ സാമ്പത്തിക വർഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു. നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കി. നേരത്തെ, ഈ പരിധി അഞ്ചു ലക്ഷമായിരുന്നു.

•