ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത ഇഡിക്കും കേന്ദ്ര സർക്കാരിനുമെതിരെ രാംലീല മൈതാനിയിൽ മഹാറാലി ഓഫ് ഇന്ത്യ തുടങ്ങി. 28 പ്രതിപക്ഷ പാർട്ടികളാണ് കേന്ദ്രസർക്കാരിനെതിരെയുള്ള റാലിയിൽ പങ്കെടുക്കുന്നത്. ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ ഭാര്യ സുനിത കെജ്‌രിവാൾ വേദിയിൽ വായിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ നൽകിയ ആറ് വാഗ്ദാനങ്ങളാണ് സുനിത വായിച്ചത്. കെജ്‌രിവാൾ രാജിവെക്കണമോ എന്ന സുനിതയുടെ ചോദ്യത്തിന് വേണ്ടെന്ന് ജനക്കൂട്ടം മറുപടി നൽകി.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർ റാലിയിൽ അണിനിരന്നു. അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറനും രംഗത്തെത്തി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.