'ഇലക്ടറൽ ബോംബ്' കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ച് ഇലക്ഷൻ കമ്മീഷൻ #ElectoralBondCase
By
Open Source Publishing Network
on
മാർച്ച് 17, 2024
സുപ്രിം കോടതിയുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. 2019ൽ എസ്ബിഐ മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ നൽകിയ വിവരങ്ങൾ പുറത്തുവിട്ടു. 2018ലെ ബോണ്ട് വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വർഷത്തിൽ 500 ബോണ്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. 210 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ലഭിച്ചത് 1450 കോടി രൂപ. 2018-2019 സാമ്പത്തിക വർഷത്തിൽ കോൺഗ്രസിന് 383 കോടി. 2019-2020 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ലഭിച്ചത് 2555 കോടി രൂപയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സുപ്രീം കോടതി വിധിക്ക് ശേഷം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എസ്ബിഐ നൽകിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ അതിൽ അദാനി, റിലയൻസ് കമ്പനികളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല.