• സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും
പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രൗദ്ര സാത്വികം എന്ന
കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം.
• എതിര്‍ശബ്ദങ്ങളെ നിഷ്പ്രഭമാക്കി അഞ്ചാമതും റഷ്യന്‍ പ്രസിഡന്റായി വ്ലാദിമിർ
പുടിൻ. തിങ്കളാഴ്‌ച വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പുടിന് 87.83 ശതമാനം
വോട്ട് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 2030 വരെ പുടിന് അധികാരത്തില്‍
തുടരാം.
• സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ
അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ,
കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ
എന്നീ ജില്ലകളിലാണ് താപനില ഉയരുക.
• കേരളത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന്
നേരിട്ട് ടെൻഡറിൽ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സംസ്ഥാനത്തെ
അനുവദിക്കില്ലെന്നും കേന്ദ്രം. കേന്ദ്ര ഭക്ഷ്യ-മന്ത്രി പിയൂഷ് ഗോയൽ
മന്ത്രി ജി ആർ അനിലിന് അയച്ച കത്തിലാണ് ഇക്കാര്യം ആവർത്തിച്ചത്.