കാസർഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് വൻ അപകടം, ഒരാൾ മരിച്ചു. #BusAccident

ദേശീയ പാതയിൽ കാസർഗോഡ് ചാലിങ്കാലിൽ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. കാസർകോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്.  മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് എന്ന സ്വകാര്യ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.  ബസിലുണ്ടായിരുന്ന 20 ഓളം പേർക്ക് പരിക്കേറ്റു.  ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

  പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതായി നാട്ടുകാർ പറഞ്ഞു.  അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.  പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.  മരിച്ച ചേതൻ കുമാറിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.