• സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം
 മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ വന്യ ജീവി സംഘര്‍ഷം 
സംസ്ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്റ്റര്‍) 
പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
• കടമെടുപ്പു പരിധി വെട്ടികുറച്ചതില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതയില്‍ 
കേരളം നല്‍കിയ ഹര്‍ജിയില്‍ വിജയം.സംസ്ഥാനത്തിന് അവകാശപ്പെട്ട 13608 കോടി 
ഉടന്‍ അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
• കൊച്ചിക്ക് അഭിമാനമായി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനിലൂടെ മെട്രോയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
• കോടതികളുടെ പരിപാടികളില്‍ പൂജയും വിളക്ക് കൊളുത്തലും പോലുള്ള മതപരമായ 
ആചാരങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അഭയ് എസ്. ഓക. 
മതപരമായ ചടങ്ങുകള്‍ക്ക് പകരം ഇന്ത്യന്‍ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി 
പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
• തൃശ്ശൂര്‍ സ്വദേശി മനോജ്
 ചാക്കോ നേതൃത്വം നല്‍കുന്ന വിമാനക്കമ്പനി 'ഫ്‌ളൈ91'-ന് സർവീസ് നടത്താൻ 
അനുമതി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ആണ് 
എയർ ഓപ്പറേറ്റർ അനുമതി നൽകിയത്.
 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.