ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 02 മാർച്ച് 2024 #NewsHeadlines

• ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് രാഷ്ട്രീയപാർട്ടികൾക്ക് കമ്മീഷൻ നിർദേശം നൽകി.

• ടൈംസ്‌ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ്‌നൗ നവ്‌ഭാരത്‌, മുകേഷ്‌ അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ്‌18ഇന്ത്യ, ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ഭാഗമായ ആജ്‌തക്ക്‌ എന്നീ മൂന്ന്‌ വാർത്താചാനലുകൾ മതസ്‌പർധയും വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ന്യൂസ്‌ ബ്രോഡ്‌കാസ്റ്റിങ്‌ ആൻഡ്‌ ഡിജിറ്റൽ സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി (എൻബിഡിഎസ്‌എ) കണ്ടെത്തി.

• വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്.

• രാഷ്ട്രപതി തീരുമാനം എടുത്ത ബില്ലുകൾ ഗവർണർ സർക്കാരിന് കൈമാറി.രാഷ്ട്രപതി അംഗീകരിച്ചതിനാൽ ലോകായുക്ത ബില്ലിൽ ഇനി ഗവർണർ ഒപ്പിടേണ്ടതില്ല.സർക്കാരിന് വിഞാപനം ഇറക്കാം എന്നും രാജ്ഭവൻ സർക്കാരിനെ അറിയിച്ചു.

• താരങ്ങളുടെ കമന്‍റ് വന്നാല്‍ പഠിക്കുന്ന ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിനെതിരെ നടൻ സിദ്ധാർഥ്. അടുത്തിടെയാണ് കമന്‍റ് വന്നാല്‍ പഠിക്കുന്ന സോഷ്യല്‍ മിഡിയിൽ വൈറലായത്. ഇത് പിന്നീട് ജോലി ചെയ്യുന്നതിലേക്കും യാത്ര പോകുന്നതിലേക്കും ഭക്ഷണം കഴിക്കുന്നതിലേക്കും വരെ എത്തിയിരുന്നു. ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നുമാണ് സിദ്ധാര്‍ത്ഥ് പറ​ഞ്ഞത്. തന്റെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് താരം വിമർശിച്ചത്.