ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 01 മാർച്ച് 2024 #NewsHeadlines

• രാജ്യത്ത് വീണ്ടും മാതൃകയായി കേരള മോഡൽ. ലോക ആരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തു. കൊച്ചി നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

• സംരഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തില്‍ 5 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചതെന്ന് മന്ത്രി പി രാജീവ്. ഈ കാലയളവില്‍ മാത്രം നമ്മുടെ കേരളത്തില്‍ 2,36,384 സംരംഭങ്ങളാരംഭിച്ചതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

• മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ക്ക് തുടക്കമാകും. ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് ആരംഭിച്ച് 26 ന് അവസാനിക്കും.

• ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്.