ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 29 ഫെബ്രുവരി 2024 #NewsHeadlines

• എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ 26 വരെയും നടക്കും.പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

• സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുക. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച നവീന പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാർക്ക്.

• ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിലാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്.

• സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം പത്ത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം,,ആലപ്പുഴ ,കോട്ടയം,തിരുവനന്തപുരം,പത്തനംതിട്ട ,എറണാകുളം,
കണ്ണൂര്‍ ,കാസര്‍ഗോഡ്, തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ യല്ലോ അലര്‍ട് പ്രഖ്യാപിച്ചു.

• സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തും. യു, എ, എസ് വിഭാഗങ്ങൾക്ക് മാറ്റമില്ല. കാഴ്ച്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് U/A വിഭാഗത്തിലെ സിനിമകൾക്ക് മൂന്ന് ഉപ വിഭാഗങ്ങളിൽ സർട്ടിഫിക്കറ്റ് നൽകും.
MALAYORAM NEWS is licensed under CC BY 4.0