ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 26 ഫെബ്രുവരി 2024 #NewsHeadlines

• മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരം ആർഡിആർ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.മുഖാമുഖത്തിൽ ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി സംവദിക്കും.

• ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവക്കെതിരെ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം നാലെണ്ണമടിച്ച്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻജയം.

• സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിനായി കോഴിക്കോട്‌, കാക്കനാട്‌ അനലറ്റിക്കൽ ലാബോറട്ടറികളിൽ സജ്ജീകരിച്ച ആധുനിക മൈക്രോബയോളജി ലാബുകൾ ഉദ്‌ഘാടനംചെയ്‌തു.

• രാജ്യത്തെ ജനത നേരിടുന്ന സാമ്പത്തിക അസമത്വം ഒരിക്കല്‍കൂടി വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2022–23 റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഏറ്റവും ദരിദ്രരായ അഞ്ച് ശതമാനം ആളുകൾ ഗ്രാമങ്ങളിൽ പ്രതിദിനം ശരാശരി 46 രൂപയും, നഗരങ്ങളിൽ 67 രൂപയും മാത്രം ജീവിക്കാനായി ചെലവഴിക്കുമ്പോള്‍ സമ്പന്നരായ അഞ്ച് ശതമാനം പേര്‍ ഗ്രാമങ്ങളിൽ 350 രൂപയും നഗരങ്ങളിൽ 700 രൂപയും ചെലവഴിക്കുന്നതായി റിപ്പോർട്ട്.

• ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്.

• സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0