• ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ പട്ടികജാതി, പട്ടികവർഗ, ആദിവാസി
വിഭാഗക്കാർക്കും 2025നകം ഭൂമിയും വീടും ലഭ്യമാക്കുകയാണ് സംസ്ഥാന
സർക്കാരിന്റെ പ്രഖ്യാപിതനയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• നിലവിലെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾക്ക് മാറ്റം. ഇപ്പോഴുള്ള നിയമങ്ങളെ
പൊളിച്ചെഴുതി, പുതിയ നിയമങ്ങൾ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍
കൊണ്ടുവരാനാണ് തീരുമാനം. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക്
സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നീ നിയമങ്ങളാണ്
പുനർനിർമിച്ച് പ്രാബല്യത്തിൽ വരുന്നത്.
• സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി
തളിപ്പറമ്പ്. ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾക്കാണ് സാക്ഷാത്കാരമായത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി.
• സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ
മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന
സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി
രൂപയുമാണ് അനുവദിച്ചത്.
• വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെ പി സി സി അധ്യക്ഷന്‍
കെ സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ രാജി ഭീഷണി മുഴക്കി പ്രതിപക്ഷ
നേതാവ് വി ഡി സതീശൻ.