കോൺഗ്രസ്സിലെ നേതൃത്വങ്ങൾ തമ്മിലുള്ള ചേരി തിരിവ് രൂക്ഷം, വിഡി സതീശനെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പച്ച തെറി വിളിച്ച് കെ. സുധാകരൻ | Video | #KSudakaran_VDSatheeshan

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിന് എത്താൻ വൈകിയതിൽ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡൻറ് കെ.  സുധാകരൻ.  കോൺഗ്രസിൻ്റെ സമരാഗ്നി സമര യാത്രയുടെ വാർത്താസമ്മേളനത്തിലാണ് വി ഡി സതീശനെ സുധാകരൻ വിളിച്ചത്.  മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരൻ ചോദിച്ചു.  ഇവർക്കൊപ്പമുണ്ടായിരുന്ന നേതാക്കൾ കൂടുതൽ പ്രതികരണം തടഞ്ഞു. വർഷങ്ങളായുള്ള പടലപിണക്കമാണ് തെറിയുടെ രൂപത്തിൽ പുറത്ത് വന്നത് എന്നാണ് അണികൾ പറയുന്നത്.
മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ സുധാകരനെ ഓർമിപ്പിച്ചു.  നേതാക്കൾ സംസാരിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി.  നേരത്തെ 10 മണിക്കാണ് വാർത്താസമ്മേളനം നിശ്ചയിച്ചിരുന്നത്.  എന്നാൽ 11 മണിയോടെ കെ.സുധാകരൻ എത്തി.  അപ്പോഴും വി ഡി സതീശൻ സ്ഥലത്തെത്തിയിരുന്നില്ല.  20 മിനിറ്റോളം പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡൻ്റ് ഇരുന്നു.

 ഇതോടെയാണ് സുധാകരൻ പരസ്യമായി തെറി വിളിച്ചത് .  സതീശൻ വാർത്താസമ്മേളനത്തിന് എത്താൻ വൈകിയപ്പോൾ ബാബു പ്രസാദ് അദ്ദേഹത്തെ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുകയാണെന്ന് അറിയിച്ചു.  എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയപ്പോഴാണ് സുധാകരൻ പരസ്യമായി തെറി വിളിച്ച് രോഷം പ്രകടിപ്പിച്ചത്.

 ആലപ്പുഴ സമരാഗ്നി പരിപാടിക്കിടെയാണ് കെ സുധാകരൻ പിണങ്ങി പോയത്.  ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡൻ്റ് ബാബു പ്രസാദും നിർബന്ധിച്ചിട്ടും സുധാകരൻ നിർത്തിയില്ല.  എന്നാൽ കെ സുധാകരൻ തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.