• കുതിച്ചുയരുന്ന ചൂടിൽ രാജ്യമെങ്ങും വൈദ്യുതി ഉപയോഗം ഉയർന്നു. മാർച്ച്
മുതൽ സ്ഥിതി മോശമാകാൻ തുടങ്ങുമെന്നും ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ
രൂക്ഷമാകുമെന്നുമാണ് വിവരം.
• സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രമുഖ
എഴുത്തുകാരൻ ഡോ. എസ് കെ വസന്തന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
• തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന
വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി.
എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
• സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പത്ത് ജില്ലകളിലായി
ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 പഞ്ചായത്ത്
വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
• പൊലീസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍ – ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമായി.
• പ്രമുഖ നിയമജ്ഞനും മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാൻ അന്തരിച്ചു. 95
വയസ്സായിരുന്നു. പ്രസിദ്ധമായ എൻജെഎസി വിധി ഉൾപ്പെടെ നിരവധി സുപ്രധാന കേസുകൾ
ഫാലി എസ് നരിമാൻ വാദിച്ചിട്ടുണ്ട്.