ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 ഫെബ്രുവരി 2024 # NewsHeadlines

തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയാതായി പരാതി.
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്.

13 വയസ്സുകാരന്റെ ആത്മഹത്യ, അധ്യാപകനെതിരെ പരാതി.
ക്ലാസിൽ വൈകി എത്തിയതിന് ശകാരിക്കുയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തതിന്റെ പേരിൽ ആലപ്പുഴ കാട്ടൂർ സ്കൂളിലെ 13 വയസ്സുകാരൻ മനോവിഷമത്താൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും.

•  ‘എയ്ഡ്സും പീഡോഫീലിയയും വർധിക്കാൻ കാരണം സ്വവർഗാനുരാഗം’, വീണ്ടും വിവാദ പരാമർശവുമായി എം കെ മുനീർ.
സ്വവർഗാനുരാഗത്തെ മോശമായി ചിത്രീകരിച്ച് ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. സ്വവർഗാനുരാഗികൾ കാരണം ധാരാളം സാമൂഹ്യ പ്രശ്നങ്ങളുണ്ടെന്ന് എം കെ മുനീർ പറഞ്ഞു. പീഡോഫീലിയയും (കുട്ടികൾക്കെതിരായ ലൈംഗിക വൈകൃതം) എയ്ഡ്‌സ് കേസുകളും വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്ന് സ്വവർഗാനുരാഗമാണെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുനീർ പറഞ്ഞത്. 

• നാലാംവട്ട ചർച്ചയിലും പരിഹാരമില്ല ; കർഷകരുടെ ആവശ്യം അംഗീകരിക്കാതെ  കേന്ദ്രം
വിളകൾക്ക്‌ നിയമാനുസൃത താങ്ങുവില ആവശ്യപ്പെട്ട്‌ ഡൽഹിയിലേക്ക്‌ മാർച്ചു ചെയ്‌ത പഞ്ചാബിൽനിന്നുള്ള കർഷകരുമായി കേന്ദ്ര സർക്കാർ ഞായറാഴ്ച നടത്തിയ നാലാംവട്ട ചർച്ചയിലും പരിഹാരമായില്ല.

ഫെമ കേസ് : മഹുവ മൊയ്ത്ര ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും.
തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ)കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി മഹുവയ്ക്ക് നോട്ടീസ് നൽകിയിരുന്നു.



MALAYORAM NEWS is licensed under CC BY 4.0