പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ
നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നാലാം വട്ട ചര്‍ച്ച ഇന്ന്
നടക്കും. വൈകിട്ട് 6 മണിക്ക് ചണ്ഡീഗഡിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
• വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ
സംഘര്‍ങ്ങളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍
കൊല്ലപ്പെട്ട പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
• വിഖ്യാത ഉറുദുകവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം.
വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍
രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. 2002-ല്‍ സാഹിത്യ അക്കാദമി
അവാര്‍ഡ് ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി
ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും രാജ്യം
ഇദ്ദേഹത്തിന്നൽകിയിരുന്നു.
• പ്ലൂട്ടോയെ ശാസ്‌ത്രലോകം കണ്ടെത്തിയിട്ട് 94 വർഷം.
1930 ഫെബ്രുവരി 18നാണ് ക്ലൈഡ് ടോംബ് (Clyde Tombaugh) എന്ന വാനശാസ്ത്രജ്ഞൻ പുതിയ ഗ്രഹത്തെ കണ്ടെത്തുന്നത്. വെനീഷ്യ ബെർണി എന്ന 11 വയസ്സുകാരി നിർദ്ദേശിച്ച പേരാണ് പ്ലൂട്ടോ. 2006 ആഗസ്‌ത് 24 വരെ പ്ലൂട്ടോ ഗ്രഹമെന്ന സ്ഥാനം നിലനിർത്തിയിരുന്നു,
സൗരയൂഥത്തിലെ ഒൻപതാമത്തെ ഗ്രഹം! ഗ്രഹം എന്നതിന്റെ നിർവചനം ശാസ്‌ത്രജ്‌ഞർ
പുതുക്കിയതോടെ പ്ലൂട്ടോയ്‌ക്ക് ആ സ്ഥാനം നഷ്ടമായി. ഇപ്പോൾ ചെറുഗ്രഹം
അഥവാ കുള്ളൻഗ്രഹം എന്ന വിഭാഗത്തിലാണ് പ്ലൂട്ടോ ഉൾപ്പെട്ടിരിക്കുന്നത്.
• 6 വർഷം 23,000 കോടി
നിക്ഷേപം
നേടി വിഴിഞ്ഞം തുറമുഖം.
വിഴിഞ്ഞം തുറമുഖത്ത് ആറുവർഷത്തിനിടെ എത്തുന്നത് 23,000 കോടി രൂപയുടെ
നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്.
ഇത് 2028ൽ പൂർത്തീകരിക്കും. പാരിസ്ഥിതികാനുമതി ലഭിച്ചാൽ നിർമാണം
തുടങ്ങും.
• മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു.
മണിപ്പൂരിൽ വീണ്ടും സംഘർഷം. കാക്‌ചിംഗ് ജില്ലയിൽ തോക്കുധാരികൾ ബിഎസ്എഫ്
സൈനികർക്ക് നേരെ വെടിയുതിർത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികൾ
അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.