കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം 7 മണിക്ക്
വയനാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ അർധ രാത്രിയോടെ
പോസ്റ്റ്മോർട്ടം പൂർത്തിയായി. കുറുവ ദ്വീപ് പാക്കം സ്വദേശി കൊല്ലപ്പെട്ട
പോൾ. കുറുവ ദ്വീപിലെ വാച്ചറായിരുന്നു ഇദ്ദേഹം.
•
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജില്‍ ട്രയല്‍ റണ്‍ വിജയകരം; ഉദ്ഘാടനം 20ന്
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് ഉദ്ഘാടനത്തിന് ഒരുങ്ങി.
ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയല്‍ റണ്‍ വിജയകരം. ഈ മാസം 20ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ ലിഫ്റ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും.
• മനസ്സറിഞ്ഞ് പഠിക്കാം,
വരുമാനവും നേടാം ; നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ വരുന്നു
വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് പഠിക്കാനും ഭാവി തൊഴിൽ സാധ്യത
ഉറപ്പാക്കാനും നൈപുണ്യ പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി
ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
• മലയോര ഹൈവേ 133 കി.മീ പൂർത്തിയായി, 2027 -ൽ പൂർത്തിയാകും.
മലയോര ഹൈവേ നിർമാണം സംസ്ഥാനത്ത് അതിവേഗം മുന്നേറുന്നു. കിഫ്ബി ഫണ്ട്
ഉപയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) മുഖേന ആകെ 793.68 കി.മീ
നീളത്തിലാണ് പാത. എട്ട് ജില്ലകളിലായി ഇതുവരെ 133.68 കി.മീ നിർമിച്ചു.
• എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് നാല് മുതല്‍
എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടക്കുമെന്ന് പൊതു
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ
9.30ന് പരീക്ഷ ആരംഭിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഈ മാസം 19ന് ആരംഭിച്ച്
23ന് അവസാനിക്കും.
• സംസ്ഥാനത്ത് ചൂട് കൂടും: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.നാല്
ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. കണ്ണര്‍, കോട്ടയം, ആലപ്പുഴ,
കോഴിക്കോട് ജില്ലകളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട
റിപ്പോര്‍ട്ടില്‍ പറയുന്നു.