രണ്ടായിരം രൂപയുടെ നോട്ട് കൈയ്യിൽ ഉണ്ടോ ? ഇനിയും വൈകിയാൽ പണി കിട്ടും, ഇന്നാണ് അവസാന ദിവസം.. #Currency

2000 രൂപയുടെ കറൻസി മാറാനുള്ള അവസാന ദിവസം ഇന്നാണ്. എല്ലാ ബാങ്കുകളിൽ നിന്നും 2000 രൂപയുടെ നോട്ടുകൾ ഇന്ന് കൂടി മാറ്റി വാങ്ങാവുന്നതാണ്.

ഒരാൾക്ക് ഒരു സമയം പരമാവധി പത്ത് നോട്ടുകൾ മാറ്റാം.  മെയ് 19 ന് ആർബിഐ 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.  2016ലെ നോട്ട് നിരോധനത്തിന് ശേഷം അവതരിപ്പിച്ച 2000 രൂപ നോട്ടുകൾ മെയ് 19ന് ആർബിഐ തിരിച്ചുവിളിച്ചിരുന്നു.

പിൻവലിച്ച നോട്ടുകൾ മാറാൻ നാല് മാസത്തെ സമയവും അനുവദിച്ചു.  ആ നാല് മാസത്തെ കാലാവധി ഇന്ന് അവസാനിക്കും.