കാക്കൂർ: ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ യാത്രക്കാരന് പുതുജീവനേകി കെ.എസ്.ആർ.ടി.സി ജീവനക്കാർ.കോഴിക്കോട്-കൽപ്പറ്റ-മൈസൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരാ യ കണ്ടക്ടർ സി.കെ. രഘുനാഥും ഡ്രൈവർ ചേളാരി സ്വദേശി ടി.പി. സജീഷുമാണ് ഷാജിയുടെ രക്ഷക്കായി എത്തിയത്.
കോഴിക്കോട് നിന്ന് മൈസൂരുവിലേക്കുള്ള യാത്രാമധ്യേ പുൽപ്പള്ളി സ്വദേശിയായ ഷാജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.തുടർന്ന് ബസിലെ നഴ്‌സിംഗ് വിദ്യാർത്ഥികളും യാത്രക്കാരും പ്രഥമശുശ്രൂഷ നൽകി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി.