ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 07 ആഗസ്റ്റ് 2023 | #Short_News #News_Headlines

• മണിപ്പൂർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡിജിപി രാജീവ് സിങിനോട്‌ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനും എഫ്ഐആറുകൾ ആറായി തരം തിരിച്ചു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

• ചാന്ദ്രയാന്‍ 3 ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. പേടകം പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കയറിയശേഷമുള്ള ആദ്യത്തെ ഭ്രമണപഥം താഴ്തത്തല്‍ അല്‍പ്പസമയത്തിനകം നടക്കും.

• സംസ്ഥാനത്ത്‌ എത്തുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും തൊഴിൽ വകുപ്പിൽ  രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. അതിഥി പോർട്ടൽ വഴി  രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ  ഉദ്യോഗസ്ഥർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

• പുരസ്കാര നിർണയത്തിൽ ജൂറിയെ സ്വാധീനിക്കാൻ ഇടപെട്ടു എന്ന ആരോപണം ശക്തമായിട്ടും പ്രതികരിക്കാൻ വിസമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്.

• കേരളം സ്വന്തമായി വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപമായി. കേരളത്തിലെ മൂന്നു സാങ്കേതികസ്ഥാപനങ്ങൾ ചേർന്ന കൺസോർഷ്യമാണ് ഇതിനുപിന്നിൽ.

• ഇന്ത്യയിൽ നിന്ന് വിരുന്നെത്തുന്ന കാക്കകൾ പിന്നീട് മടങ്ങാത്തതിനെ തുടർന്ന് നിയന്ത്രണ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് സൗദി പരിസ്ഥിതി വകുപ്പ്.

• ശാന്തസമുദ്രത്തിലെ അസാധാരണമായ ചൂടിന്റെ (ഉഷ്ണജല പ്രവാഹ പ്രതിഭാസം – എൽനിനേ‍ാ) വ്യാപനം ശക്തമായതേ‍ാടെ മഴയെക്കുറിച്ചുള്ള സൂചനകളും സാധ്യമല്ലാതായി. നല്ല മഴ ലഭിക്കേണ്ട, കർക്കടക തണുപ്പുണ്ടാകേണ്ട ഈ സമയത്ത് സംസ്ഥാനത്തും ഉഷ്ണം വർധിച്ചതായും പഠനം.

• ‘മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0’ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8ന് പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0