യുവാവിനെ കാണ്മാനില്ല, കൊന്നു കുഴിച്ചുമൂടിയത്തായി സംശയം ; ഭാര്യ അറസ്റ്റിൽ.. #ManMissing

പത്തനംതിട്ടയിൽ ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം.  പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെയാണ് കുഴിച്ചുമൂടിയതെന്ന് സംശയിക്കുന്നു.  സംഭവത്തിൽ നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  2021 നവംബർ 5 മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിനെ കുഴിച്ചിട്ടതായി സംശയിക്കുന്ന സ്ഥലം കുഴിച്ച് പരുത്തിപ്പാറയിൽ കുഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.  സംശയാസ്പദമായ മറ്റു പല സ്ഥലങ്ങളിലും പോലീസ് സമാന്തര പരിശോധന നടത്തുന്നുണ്ട്.

  മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവ് പോലീസിൽ പരാതി നൽകി.  ഇതിൽ നൗഷാദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടികളിലെ വൈരുദ്ധ്യമാണ് യുവാവിന്റെ തിരോധാനം കൊലപാതകമാണോയെന്ന സംശയം പോലീസിന് ഉണ്ടാക്കിയത്.  നൗഷാദിന്റെ ഭാര്യ നിരന്തരം മൊഴി മാറ്റുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

  പരുത്തിപ്പാറയിലെ വാടക വീട്ടിലായിരുന്നു നൗഷാദും ഭാര്യയും താമസിച്ചിരുന്നത്.  ഇരുവരും തമ്മിൽ യോജിപ്പില്ലായിരുന്നുവെന്നും തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  നൂറനാട് സ്വദേശിയാണ് നൗഷാദിന്റെ ഭാര്യ.