ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 28 ജൂലൈ 2023 | #Short_News #News_Headlines

• പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക്.

• സംസ്ഥാനത്ത്‌ റെക്കോഡ്‌ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഒറ്റ ദിവസം 3340 പരിശോധന നടത്തിയതിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയ 1470 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിച്ചു.

• തപാൽ ഉരുപ്പടികൾ നിയമപ്രകാരമല്ലാതെ തുറന്നുനോക്കുന്നത്‌ രാജ്യത്ത്‌ കുറ്റകരമല്ലാതായി മാറും. ഇത്‌ അടക്കം ഒട്ടേറെ നിയമലംഘനങ്ങൾക്ക്‌ ശിക്ഷ ഒഴിവാക്കുന്ന ജൻ വിശ്വാസ്‌ ബിൽ ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെ പാസാക്കി.

• തൃശ്ശൂർ ജില്ലയിൽ നേഴ്സുമാർ വെള്ളിയാ‍ഴ്ച പണിമുടക്കും. നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന ആരോപണത്തിലാണ് പണിമുടക്ക്

• ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തങ്ങളുടെ പേരില്‍ വരുന്നെങ്കില്‍ അത് തട്ടിപ്പാണെന്ന് കെ എസ് ഇ ബി അറിയിച്ചു.

• ആയുധങ്ങൾ മോഷ്ട്ടിച്ചതിന് നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലാപം നടക്കുന്ന മണിപ്പൂരിൽ വിൽക്കാൻ വേണ്ടിയാണ് നാഗാലാൻഡ് പൊലീസിന്‍റെ ആയുധങ്ങൾ മോഷ്ട്ടിച്ചത്. പൊലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

• പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറിയിലൂടെ ജനാധിപത്യ സർക്കാരിനെ പുറത്താക്കിയാതായി സൈന്യം.

• വംശീയ കലാപം തുടരുന്ന മണിപ്പൂരിലേക്ക് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങുന്ന സംഘം ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തും.

• സിനിമ പകർത്തിപ്രദർശിപ്പിച്ചാൽ മൂന്നുവർഷംവരെ തടവും നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താൻ ബിൽ പാസാക്കി സർകാർ, സിനിമാശാലകളിൽ ഫോണിലൂടെ സിനിമ പകർത്തുന്നതിനും ഇത് ബാധകമാകും.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0