മണിപ്പൂർ കലാപം ; ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം വന്നു.. #ManipurRiots

മൂന്ന് മാസത്തിലേറെയായി രാജ്യം മുഴുവൻ ചർച്ച ചെയ്ത് കൊണ്ടിരുന്ന മണിപ്പൂർ കലാപത്തെ കുറിച്ച് ഒടുവിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ അഭിപ്രായ പ്രകടനം.
രാജ്യം കത്തുമ്പോൾ ലോകം ചുറ്റുന്ന പ്രധാന മന്ത്രിയുടെ നടപടിക്കെതിരെ പ്രതീഷേധം ഉയരുമ്പോഴൊക്കെയും ചോദ്യങ്ങളിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞു മാറിയ മോഡി അഭിപ്രായം പറയാൻ രണ്ട് സ്ത്രീകളുടെ മാനം അടിയറവ് പറയേണ്ടി വന്നു എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം.
കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ഒടുവിൽ ക്രൂരമായി കൂട്ട ബലാൽസംഘം ചെയ്യുകയും, തുടർന്ന് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതിൻ്റെ പാശ്ചാത്തലത്തിൽ ആയിരുന്നു മോഡിയുടെ അഭിപ്രായ പ്രകടനം പുറത്ത് വന്നത്.
സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നത്, ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
എന്നാല് കലാപത്തെ കുറിച്ചോ മറ്റെന്തെങ്കിലും വിഷയങ്ങളെ കുറിച്ചോ യാതൊരു വാക്കും മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്.