ഓടിക്കൊണ്ടിരിക്കെ KSRTC ബസ് കത്തി നശിച്ചു.. #KSRTCBus

സംസ്ഥാന തലസ്ഥാനത്ത് ദേശീയപാതയിൽ ചെമ്പകമംഗലം ജംക്‌ഷനു സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു.  ബസിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.  ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.  ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് കത്തിനശിച്ചു.

  നിറയെ യാത്രക്കാരുമായി മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് (ആർഎൻഎ 890) കത്തിനശിച്ചു.  ബസിനടിയിൽ നിന്ന് ചെറിയ തോതിൽ പുക ഉയർന്നതോടെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കിവിട്ടതിനാൽ ആളപായം ഒഴിവായി.  തുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകൾ എത്തി തീ പൂർണമായും അണച്ചു.  ബസ് പൂർണമായും കത്തിനശിച്ചു.  സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.  മംഗലപുരം പോലീസ് ഗതാഗതം നിയന്ത്രിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0