വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ക്കും തലപതി വിജയ്‌ മാത്രം, ആടുകളെയും പശുക്കളെയും നല്‍കി താരം.. #ActorVijay

തമിഴ് താരം വിജയ്‌ വീണ്ടും വാര്‍ത്തകളില്‍ താരമാകുന്നു, ഇത്തവണ കര്‍ഷകരെ ചേര്‍ത്ത് പിടിച്ചാണ് വ്യത്യസ്തനാകുന്നത്. അടുത്തിടെയാണ് വിജയ് വിദ്യാർത്ഥികൾക്ക് സഹായവുമായി എത്തിയത്. വിജയ് പൊതുവേദിയിലെത്തുന്നതും ശക്തമായ പ്രസംഗങ്ങൾ നടത്തുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ കർഷകർക്കായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് താരം.


 

ആടുകളെയും പശുക്കളെയും കർഷകർക്ക് എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിടുകയാണ് താരം. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടനയിലൂടെയാണ് വിജയ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെ കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകും. അർഹരായവരെ കണ്ടെത്താൻ വിജയ് ഫാൻസ് ഗ്രൂപ്പ് നേതാക്കൾക്ക് നിർദ്ദേശം നൽകി. അതേസമയം കർഷകർക്ക് ആട്, പശു എന്നിവ നൽകുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷം നടപ്പാക്കും.


തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം ആഘോഷിക്കാൻ വിജയ് മക്കൾ ഇയക്കം സംഘടന തീരുമാനിച്ചു. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിനം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.