Tamil Actor Vijay എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Tamil Actor Vijay എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വഖഫ് ബില്ലിനെതിരെ വിജയ്‌ ; എന്നും ന്യൂനപക്ഷങ്ങളോടൊപ്പം എന്ന് താരം. #ActorVijay


 

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ ടിവികെ പ്രസിഡന്റ് വിജയ് സ്വാഗതം ചെയ്യുന്നു. പുതിയ നിയമം മുസ്ലീങ്ങൾക്ക് എതിരാണ്. മുസ്ലീങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം താൻ എപ്പോഴും ഉണ്ടാകുമെന്ന് വിജയ് പറഞ്ഞു. എക്‌സിൽ തന്റെ പ്രതികരണം വിജയ് പങ്കുവെച്ചു.

അതേസമയം, വഖഫ് ഹർജികളിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് സ്വത്തുക്കളിൽ നിലവിൽ തൽസ്ഥിതി തുടരണമെന്നും ഡിനോട്ടിഫിക്കേഷൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ഈ സമയത്ത് പുതിയ നിയമനങ്ങൾ നടത്തരുതെന്ന് കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.

കേന്ദ്രത്തിന് മറുപടി നൽകാൻ കോടതി 7 ദിവസത്തെ സമയം നൽകി. അതുവരെ വഖഫ് സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, നടനും ടിവികെ പാർട്ടി പ്രസിഡന്റുമായ വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. വിജയ്‌ക്കെതിരായ നടപടി പ്രധാനമായും രണ്ട് കാരണങ്ങളാൽ സ്വീകരിച്ചു. ഒരു കാരണം, നടന്റെ സിനിമകളിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ്. മറ്റൊന്ന്, വിജയ് ആതിഥേയത്വം വഹിച്ച ഇഫ്താർ പാർട്ടിയിൽ 'മദ്യപന്മാർ' ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാരണങ്ങളാലാണ് സംഘടന നടപടിയെടുത്തത്.

വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ക്കും തലപതി വിജയ്‌ മാത്രം, ആടുകളെയും പശുക്കളെയും നല്‍കി താരം.. #ActorVijay

തമിഴ് താരം വിജയ്‌ വീണ്ടും വാര്‍ത്തകളില്‍ താരമാകുന്നു, ഇത്തവണ കര്‍ഷകരെ ചേര്‍ത്ത് പിടിച്ചാണ് വ്യത്യസ്തനാകുന്നത്. അടുത്തിടെയാണ് വിജയ് വിദ്യാർത്ഥികൾക്ക് സഹായവുമായി എത്തിയത്. വിജയ് പൊതുവേദിയിലെത്തുന്നതും ശക്തമായ പ്രസംഗങ്ങൾ നടത്തുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ കർഷകർക്കായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് താരം.


 

ആടുകളെയും പശുക്കളെയും കർഷകർക്ക് എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിടുകയാണ് താരം. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടനയിലൂടെയാണ് വിജയ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെ കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകും. അർഹരായവരെ കണ്ടെത്താൻ വിജയ് ഫാൻസ് ഗ്രൂപ്പ് നേതാക്കൾക്ക് നിർദ്ദേശം നൽകി. അതേസമയം കർഷകർക്ക് ആട്, പശു എന്നിവ നൽകുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷം നടപ്പാക്കും.


തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം ആഘോഷിക്കാൻ വിജയ് മക്കൾ ഇയക്കം സംഘടന തീരുമാനിച്ചു. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിനം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0