ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 27 ജൂലൈ 2023 | #News_Headlines #Short_News

• കെ റെയിൽ തുടർ നടപടികൾക്ക് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിർദേശം നൽകിയത്.

• ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.

• മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര പരോളും ഇനിമുതല്‍ നല്‍കില്ല.

• ഭരണവാഴ്‌ച പൂർണമായും തകർന്ന മണിപ്പുരിൽ  അക്രമസംഭവങ്ങൾ തുടരുന്നു. മെയ്‌ത്തീ- കുക്കി ഗ്രാമങ്ങൾ അതിരിടുന്ന സ്ഥലങ്ങളിൽ പരസ്‌പരമുള്ള വെടിവയ്‌പ്‌ തുടരുന്നു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മൊറെ ബസാറിൽ സ്ത്രീകളോട് സുരക്ഷാസേനാം​ഗങ്ങള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷമുണ്ടായി.

• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) നിന്ന്‌ 2022-23 സാമ്പത്തിക വർഷം 5.18 കോടി തൊഴിലാളികളെ ഒഴിവാക്കി. വിവിധ സംസ്ഥാന സർക്കാരുകളാണ്‌ തൊഴിലാളികളെ ഒഴിവാക്കിയതെന്ന്‌ കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്‌ ലോക്‌സഭയിൽ പറഞ്ഞു.


• മ്യാന്മറിൽ പുറത്താക്കപ്പെട്ട നേതാവ്‌ ഓങ്‌ സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക്‌ മാറ്റുന്നത്‌ പരിഗണിച്ച്‌ സൈന്യം. 2021ൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതുമുതൽ അവർ തടങ്കലിലായിരുന്നു. നിരവധി കേസുകളിൽ സൈനിക കോടതി ശിക്ഷിച്ചതോടെ മാസങ്ങൾക്കുമുമ്പ്‌ ജയിലിലേക്ക്‌ മാറ്റി.

• വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ ഉണ്ടെന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി.

• ഇന്ത്യന്‍ സൈന്യത്തില്‍ നിലനില്‍ക്കുന്നത് 11,266 ഓഫിസര്‍മാരുടെ കുറവ്. കരസേനയില്‍ മേജര്‍, ക്യാപ്റ്റൻ തസ്തികകളില്‍ മാത്രം 6,800 ഒഴിവുകളുള്ളതായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.


• പ്ലസ് വണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.ഹയര്‍സെക്കന്‍ററി പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുന്നതിനായാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന് മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

• സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• ഉത്തരേന്ത്യയെ ആശങ്കയിലാക്കി അതിശക്തമായ മഴ തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ യമുനയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

• റബറിന്റെ വില മുന്നൂറ് രൂപയായി ഉയര്‍ത്തില്ലെന്ന് കേന്ദ്ര മന്ത്രി.കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വില ഉയര്‍ത്തുന്നത് പരിഗണനയില്ലെന്നും അവര്‍ വ്യക്തമാക്കി.





 News

Newspaper

Newspaper Headlines

Short News

Latest News

Flash News

News Updates

Malayalam News

Kerala News

Current Affairs

Malayalam Current Affairs





MALAYORAM NEWS is licensed under CC BY 4.0