സ്വകാര്യ ബസിൽ തൊട്ടടുത്തിരുന്ന 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെ അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു.
മണിപ്പാറ പയ്യാവൂർ നുചിയാറ്റിൽ വലിയ കാട്ടിൽ വീട്ടിൽ ജയിംസിനാണ് (55) തളിപ്പറമ്പ് ഹൈസ്പീഡ് പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷ വിധിച്ചത്.
2018 സെപ്തംബർ 9 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത് യാത്ര ചെയ്തിരുന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അപമര്യാദയായി സ്പർശിക്കുകയും വസ്ത്രം വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
ഇതിന് പുറമെ ബസിൽ നഗ്നതാ പ്രദർശനവും നടത്തി. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിച്ച പീഠന വീരനെ കുട്ടി ബഹളം വെച്ചതിനെ തുടർന്ന് പോലീസിൽ ഏൽപ്പിച്ചു. അന്ന് പയ്യാവൂർ എസ്ഐ ആയിരുന്ന ടി.ജോൺസൺ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മൂന്ന് വർഷവും 25,000 രൂപയും രണ്ട് വകുപ്പുകളിലായി 25,000 രൂപയുമാണ് ശിക്ഷ. ശിക്ഷ പ്രത്യേകം നൽകണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.