ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 26 ജൂലൈ 2023 | #Short_News #News_Headlines

• കാര്‍ഗിലില്‍ പാകിസ്താനുമേല്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. 1999 മെയ് രണ്ടിന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു.

• ഉത്തരേന്ത്യയില്‍ മഴ അതിശക്തമായി തുടരുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മഴ ശക്തമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി.

• ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കുളു ജില്ലയിൽ രണ്ടിടങ്ങളിൽ മേഘവിസ്ഫോടനം. പുലർച്ചെ 4 മണിയോടെ ഗഡ്‌സ താഴ്‌വരയിലെ പഞ്ച നുല്ലയിൽ ഉണ്ടായ മേഘസ്‌ഫോടനത്തിൽ അഞ്ച് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു.

• പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു.

• കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ  നീണ്ട നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്.

• ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റിങ് സര്‍വീസ് നിലച് ശേഷം. അടിയന്തര തത്ക്കാല്‍ സേവനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സെറ്റും ആപ്പും പ്രവര്‍ത്തനം പല നിലച്ചത്.

• സംസ്ഥാനത്തിന്റെ തനത്‌ വരുമാനത്തിൽ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റം. കഴിഞ്ഞ സാമ്പത്തികവർഷം തനത്‌ വരുമാനമായി 70,000 കോടി രൂപ ലഭിച്ചെന്ന്‌ അക്കൗണ്ടന്റ്‌ ജനറലും സാക്ഷ്യപ്പെടുത്തി. 2020–-21ലെ 47,157 കോടിയിൽനിന്ന്‌ അമ്പത്‌ ശതമാനം വർധനയോടെയാണ്‌ നേട്ടം.

• ‘സ്‌നേഹനഗരം’ അണിഞ്ഞൊരുങ്ങുന്നു. അടുത്തവർഷം ഇതേദിവസം പാരിസിൽ ഒളിമ്പിക്‌സാണ്‌. 2024 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ 33–-ാംഒളിമ്പിക്‌സ്‌. മൂന്നാംതവണയാണ്‌ ഫ്രാൻസിന്റെ തലസ്ഥാനം ഒളിമ്പിക്‌സിന്‌ ആതിഥേയരാകുന്നത്‌. 1900, 1924 വർഷങ്ങളിൽ പാരിസ്‌ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുണ്ട്‌. 99 വർഷത്തിനുശേഷമാണ്‌ ലോകത്തെ ഏറ്റവും വലിയ കായികോത്സവം ഒരുക്കുന്നത്‌.

• ചാന്ദ്രയാൻ 3 ഭൂമിക്കു ചുറ്റുമുള്ള  ഭ്രമണപഥം വിടാനുള്ള അവസാന തയ്യാറെടുപ്പിലേക്ക്‌. 31ന്‌ അർധരാത്രിക്കുശേഷം പേടകം ചന്ദ്രനിലേക്ക്‌ നേരിട്ട്‌ കുതിക്കും. ഇതിന്‌ മുന്നോടിയായുള്ള അഞ്ചാം പഥം ഉയർത്തൽ ചൊവ്വാഴ്‌ച വിജയകരമായി പൂർത്തിയാക്കി. പ്രധാനപഥം ഉയർത്തലോടെ കൂടിയ ദൂരം ഒരു ലക്ഷത്തിലധികം കിലോമീറ്ററായി ഉയർന്നു.

• വടക്കൻ കേരളത്തിൽ നാശംവിതച്ച്‌ അതിശക്ത മഴ തുടരുന്നു. കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഴ കൂടുതൽ ദുരിതം വിതച്ചത്‌.

• കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ പറന്നുപൊങ്ങിയ ഒമാൻ എയർലൈൻസ് വിമാനം രണ്ടരമണിക്കൂർ പറന്നശേഷം  സാങ്കേതിക തകരാറുകാരണം അടിയന്തരമായി  തിരിച്ചിറക്കി. ചൊവ്വ രാവിലെ 9.05ന് കരിപ്പൂരിൽനിന്ന്‌ മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യുയുവൈ 298 വിമാനമാണ്  തിരിച്ചിറക്കിയത്.

• വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവ്. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു ഹർജി.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0