ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 08 ജൂൺ 2023 | #Short_News #News_Headlines

● കാലവര്‍ഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ഇന്ന് രണ്ടു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
● ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.

● ഈ അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിവസം 205 ആക്കാന്‍ തീരുമാനം. ഇതില്‍ 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസമാകുക. വേനലവധി മാര്‍ച്ച് 31 മുതലാക്കി പുനഃക്രമീകരിച്ചു.

● കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎന്‍ വാസവനും മാനേജ്‌മെന്റും വിദ്യാർത്ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.

● ആശങ്കകൾ ഉയർത്തി ചുഴലിക്കാറ്റായി അറബിക്കടലിലെ അതീവ ന്യൂനമർദ്ദം മാറി എന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായിട്ടാണ് ചുഴലിക്കാറ്റായി രൂപം മാറിയെന്നാണ് റിപ്പോർട്ടുകൾ.

● പെട്രോളിയം വാതകത്തിനുപകരം പ്രകൃതിവാതകം പ്രോത്സാഹിപ്പിക്കാനായി തുടക്കംകുറിച്ച ‘സിറ്റി ഗ്യാസ്‌’ പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട്‌, തൃശൂർ ജില്ലകളിലെ പഞ്ചായത്തുകളിലേക്കും പൈപ്പ്‌ ലൈൻ സ്ഥാപിച്ചുതുടങ്ങി.

● ഭക്ഷ്യസുരക്ഷാവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ സെമിനാറിന്റെയും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം ലോക ഭക്ഷ്യസുരക്ഷാ ദിനത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.





Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

MALAYORAM NEWS is licensed under CC BY 4.0