● അറബിക്കടലില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിനിടയില്‍ തീവ്ര ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകള്‍ ഉയര്‍ന്നു വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു.
● ഈ വർഷത്തെ ദേശീയ ഭക്ഷ്യ സുരക്ഷാ പുരസ്കാരo കേരള ഭക്ഷ്യ സുരക്ഷ വകുപ്പിന്. ദേശീയതലത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള 45 ഓളം മേഖലയിലുള്ള പ്രവർത്തന മികവ് വിലയിരുത്തിയാണ് പുരസ്കാരം നല്‍കുന്നത്.
● സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ച് രണ്ടാം ദിനമായ ചൊവ്വാഴ്‌ച കണ്ടെത്തിയത് 49,317 റോഡ് നിയമ ലംഘനങ്ങള്‍. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു.
● എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
● തേനിക്ക് സമീപം ജനവാസമേഖലയിൽനിന്ന് പിടിച്ച അരിക്കൊമ്പനെ കന്യാകുമാരി ജില്ലയിലെ മുതുകുഴി (അപ്പർ കോതയാർ) വനത്തിൽ തുറന്നുവിട്ടു. റേഡിയോ കോളർ ഘടിപ്പിച്ച ആനയെ തുടർന്നും നിരീക്ഷിക്കുമെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
● ട്രോളിങ് നിരോധനം തുടങ്ങാൻ രണ്ടുനാൾ ശേഷിക്കെ ഒരുക്കം പൂർത്തിയാക്കി സംസ്ഥാനസർക്കാർ. ആറായിരം യാനമാണ് ഒമ്പതിന് അർധരാത്രിമുതൽ ജൂലൈ 31വരെയുള്ള നിരോധനകാലയളവിൽ തീരത്ത് നങ്കൂരമിടുക. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് രണ്ടുമാസത്തെ സൗജന്യറേഷനും തൊഴിലാളികളുടെ 1500 രൂപ വിഹിതവുംചേർത്ത് 4500 രൂപ വിതരണം ചെയ്യും.
● റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയ ഏഴ് കുറ്റക്കാർക്കെതിരെ നടപടി. രണ്ട് കേസുകളിലാണ് ശിക്ഷ. റയലിന്റെ സ്‌റ്റേഡിയത്തിനരികെ വിനീഷ്യസിന്റെ കോലം കെട്ടിത്തൂക്കിയ നാലുപേർക്ക് 52 ലക്ഷം രൂപ പിഴയിട്ടു. 11 ദിവസംമുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ കടുത്ത നിബന്ധനകളോടെ ജാമ്യത്തിൽ വിട്ടു. സ്‌പെയ്‌നിലെ സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന് രണ്ടുവർഷത്തെ വിലക്കുമുണ്ട്. മാഡ്രിഡ് കോടതിയാണ് കേസ് പരിഗണിച്ചത്.
● 16 മാസം പിന്നിട്ട റഷ്യ-, ഉക്രയ്ന്‍ യുദ്ധത്തില്‍ വിനാശകരമായ വഴിത്തിരിവ്. റഷ്യന്‍ നിയന്ത്രണത്തിലുള്ള തെക്കന്‍ ഉക്രയ്‌ൻ മേഖലയിലെ അതിബൃഹത്തായ അണക്കെട്ട് തകര്‍ത്തു. ഖെർസണിലെ കഖോവ്‌ക ഡാമിന്റെ പ്രധാനഗേറ്റ് തകര്‍ന്ന് ചൊവ്വ പുലർച്ചെ 2.50നാണ് വെള്ളം കുത്തിയൊലിച്ചത്. സമുദ്രനിരപ്പിന് സമാനമായ അണക്കെട്ടിലെ ജലം അനിയന്ത്രിതമായി പരന്നൊഴുകുന്ന ഭയാനക ദൃശ്യത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ലോകത്തെ നടുക്കി.
● ശ്രദ്ധയുടെ ആത്മഹത്യ ചെയ്തതില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്‍ിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടൽ.
● മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും.
Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News