ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 07 മെയ് 2023 | #News_Highlights

● സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന തിരമാല സാധ്യത , തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം.

● ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കൊഹ്‌ലി. ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് വിരാട് ഈ നേട്ടം കൈവരിച്ചത്.

● മണിപ്പൂർ സംഘർഷത്തിൽ 54 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് മരിച്ചത്. 

● ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കേരളം തിരിച്ചുപിടിച്ചത്‌ 400 കിലോമീറ്റർ പുഴയും 60,855 കിലോമീറ്റർ നീർച്ചാലും. 26,589 കുളവും പുനരുജ്ജീവിപ്പിച്ചു. 21,678 എണ്ണം നിർമിച്ചു. 2016 ഡിസംബർ എട്ടിന്‌ ഹരിതകേരളം മിഷൻ രൂപീകരിച്ചതുമുതൽ 2023 ഫെബ്രുവരിവരെയുള്ള കണക്കാണിത്‌.

● ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്.