ബാറിൽ നിന്നും മദ്യപിച്ച രണ്ടുപേർ മരിച്ചു, ഫോറൻസിക് പരിശോധനാ ഫലം ഞെട്ടിക്കുന്നത്.. #DieAfterDrink

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ബാറിൽ നിന്ന് മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.  മത്സ്യവിൽപനക്കാരനായ കിഴവാസലിൽ കുപ്പുസാമി (68), പുമനരവട്ടൻ കോയിൽ സ്ട്രീറ്റിൽ വിവേക് ​​(38) എന്നിവരാണ് മരിച്ചത്.
മദ്യപിച്ച ശേഷം സ്വന്തം കടയിലെത്തിയ കുപ്പുസ്വാമി കുഴഞ്ഞുവീണ് മരിച്ചു.  ബാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തളർന്നുവീണ വിവേക് ​​ആശുപത്രിയിൽ വച്ച് മരിച്ചു.  ബാറിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

  അതേസമയത്ത്;  ഫോറൻസിക് പരിശോധനയിൽ സയനൈഡിന്റെ സാന്നിധ്യം ദുരൂഹത വർധിപ്പിക്കുന്നു.  സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണെന്ന് തഞ്ചാവൂർ കളക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.

  വില്ലുപുരം, ചെങ്കൽപേട്ട് ജില്ലകളിലെ വിഷ മദ്യദുരന്തത്തിൽ ദിവസങ്ങൾക്ക് മുമ്പ് 22 പേർ മരിച്ചിരുന്നു.  40 പേർ ഇപ്പോഴും ചികിത്സയിലാണ്.  ഇതേത്തുടർന്ന് വ്യാപകമായ അന്വേഷണത്തിൽ വ്യാജമദ്യം സൂക്ഷിച്ചതിന് സംസ്ഥാനത്തൊട്ടാകെ 410 പേർ പിടിയിലായി.
MALAYORAM NEWS is licensed under CC BY 4.0