എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് കോടതി നൽകിയത് മാതൃകാപരമായ ശിക്ഷ.. #StopRape

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും വിധിച്ചു.  കൊല്ലം പരവൂർ ചിറക്താഴം വീട്ടിൽ അനിൽകുമാറിനെയാണ് (55) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്.
  2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

  അനിൽകുമാർ ജോലി ചെയ്തിരുന്ന ഫ്ലാറ്റിൽ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്.  സുരക്ഷാ ക്യാബിനിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.  ഭയന്ന പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു.  പോലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

  ഫ്‌ളാറ്റിലെ കുട്ടികൾ ഉൾപ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്.  ഇക്കാരണത്താൽ, പ്രതി ദയ അർഹിക്കുന്നില്ലെന്നും കനത്ത ശിക്ഷയാണ് നൽകുന്നതെന്നും കോടതി വ്യക്തമാക്കി.  പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.  ജീവപര്യന്തത്തിന് പുറമെ മറ്റ് വകുപ്പുകളിൽ 16 വർഷം കഠിനതടവും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

  ഇൻഫോപാർക്ക് എസ്എച്ച്ഒ പി കെ രാധാമണി, എസ്ഐഎൻ ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, സരുൺ മങ്കര എന്നിവർ ഹാജരായി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0