● കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ അരമണിക്കൂറില്‍ ഫല സൂചന ലഭ്യമാകും.
● അഞ്ച് കോടിയിലധികം വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ ഇ ഇന്‍വോയ്‌സ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ചരക്ക് സേവന നികുതി സംവിധാനവുമായി ബന്ധപ്പെട്ടാണ് ധനമന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
● കേരള സ്റ്റാർട്ടപ് മിഷനെ ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി തെരഞ്ഞെടുത്തു. ബിസിനസ് ഇൻക്യുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും പ്രവർത്തനം വിലയിരുത്തുന്ന സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യുബിസി ഗ്ലോബൽ പ്രസിദ്ധീകരിച്ച വേൾഡ് ബെഞ്ച് മാർക്ക് പഠനത്തിലാണ് സംസ്ഥാനം മുന്നിലെത്തിയത്.
● സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് സംസ്ഥാന വ്യവസായ സുരക്ഷാ സേന(എസ്ഐഎസ്‌എഫ്)യുടെ കാവലേർപ്പെടുത്താൻ പൊലീസിൽ ആലോചന.
● ഗുജറാത്തില്‍ നിയമവിരുദ്ധമായി 68 ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ നടപടിക്ക് സുപ്രീം കോടതിയുടെ വിലക്ക്.
● സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാര്‍ത്ഥ്യത്തിലേക്ക്. തൊഴിലുറപ്പ് ക്ഷേമനിധി രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.