ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 12 മെയ് 2023 | #News_Highlights

● ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. റൂറല്‍ എസ്.പി. എം.എല്‍. സുനില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

● മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ അനുഭാവ പൂർവ്വം പരിഗണിച്ച പശ്ചാത്തലത്തിൽ സമരം പിൻവലിക്കുന്നതായി ഐഎംഎ.

● ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും.

● സംസ്ഥാനത്ത്‌ എഐ കാമറ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ ​ഗണ്യമായി കുറഞ്ഞു. കാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീട്‌ 1.41 ആയി. ഏപ്രിൽ 20നാണ് എഐ കാമറ സംവിധാനം പ്രവർത്തനം ആരംഭിച്ചത്.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ഏഴ്‌ വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെതിരെ ഡൽഹിയിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തിൽ 18-ാം ദിവസം കേന്ദ്ര മനുഷ്യവകാശ കമീഷന്റെ ഇടപെടൽ.

● ഇംഫാൽ
സംഘര്‍ഷത്തില്‍ 65 പേര്‍ കൊല്ലപ്പെട്ട മണിപ്പുരില്‍ രണ്ടുദിവസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും വെടിവയ്‌പ്‌. മണിപ്പുരിലെ ബിഷ്‌ണുപുരിൽ പൊലീസും കുകി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക്‌ പരിക്കേറ്റു.
MALAYORAM NEWS is licensed under CC BY 4.0