● അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. അരിക്കൊമ്പനെ ഉടൻ മയക്കുവെടിവയ്ക്കും. ക്യാമ്പില്‍ നിന്ന് കുങ്കിയാനകളെ ഇറക്കി. മയക്കുവെടിവയ്ക്കാനുള്ള തയാറെടുപ്പുകൾ നടത്തിയ ശേഷം ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ദൗത്യ മേഖലയിലേക്ക് തിരിച്ചു. ദൗത്യ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
● ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെഎസ്‌ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നു. ഡിപ്പോ ടു ഡിപ്പോ എന്നനിലയിലാണ് സാധനങ്ങളും കവറുകളും ആദ്യഘട്ടത്തിൽ എത്തിക്കുക.
● ഇരുചക്രവാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടികളെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ കേന്ദ്രനിയമത്തില്‍ ഇളവ് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
● ഗോൾഡൻ ഗ്ലോബ് റേസില്‍ മലയാളി നാവികൻ അഭിലാഷ് ടോമി ശനിയാഴ്ച തീരം തൊടും. രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് അഭിലാഷ് ടോമിയുടെ ‘ബയാനത്ത്’ എന്ന പായ് വഞ്ചി ഫിനിഷിങ് പോയന്‍റായ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്തേക്ക് അടുക്കുന്നത്.