● പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11.00ന് സെൻട്രൽ കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തിനു സമർപ്പിക്കും.
● സൗന്ദര്യസംഗമക്കാഴ്‌ചകളിലലിയാൻ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും പൂരംകൊടിയേറി. ഇനി നാടും നഗരവും പൂര ലഹരിയിലേക്ക്.
● സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പുതിയ കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ ഗതാഗത നിയമലംഘനങ്ങളിൽ വൻകുറവ്. കാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ 1.41 ആയി.
● മോഡി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്ന കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കോടതി.
● ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ അതിദരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.