● സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 ഇന്ത്യക്കാരാണുള്ളത്.
● സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കും. വടക്കന്‍ കേരളത്തില്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരും. അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
● രാജ്യത്തെ ആദ്യ വാട്ടർമെട്രോ കൊച്ചിയിൽ യാത്ര തുടങ്ങുന്നു.
കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനം 25-ന് നടക്കും. കൊച്ചിയിലെ ഏറെനാളായുള്ള യാത്രാക്ലേശത്തിനാണ് ഇതിലൂടെ പരിഹാരമാവുന്നത്. 26-ന് ഹൈക്കോർട്ട്-വൈറ്റില ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും.
● എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്ര സർക്കാറിൻഡതിരെ പ്രതിഷേധവുമായി ശാസ്ത്രജ്ഞരും അധ്യാപകരും.
● രാജ്യത്ത് 12,193 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതലാണ്. 42 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.
● സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലാണ് മടക്കയാത്ര. എട്ട് മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം നല്‍കിയിരിക്കുന്നത്.