#YoungIndiaAskThePM : ഉത്തരം പറയൂ മോഡി ! നരേന്ദ്രമോദിയോടും ബിജെപിയോടും 100 ചോദ്യങ്ങളുമായി യുവജനങ്ങളുടെ വ്യത്യസ്ഥമായ പ്രതിഷേധം.

തൊഴിൽ ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ ഭാരതത്തിലാകെ ഉണ്ടായ ദുരിത അവസ്ഥകളെ തുറന്ന് കാണിക്കുവാനായി യുവജന സംഘടനയായ ഡിവൈഎഫ്ഐ സംഘടിപ്പിച്ച 'യങ് ഇന്ത്യ ആസ്‌ക്ക് ദി പിഎം' എന്ന പരിപാടി വ്യത്യസ്തമായി.
ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര ഗവർണ്മെന്റിന്റെയും നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങളെയും യുവജനങ്ങളോട് ചെയ്യുന്ന ദ്രോഹങ്ങൾക്കെതിരെയും യുവജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളാണ് ഇത്തരം പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി.


മാധ്യമങ്ങൾക്കോ യുവജനങ്ങൾക്കോ മുന്നിൽ വരാതെ സ്‌ക്രിപ്റ്റ് പ്രകാരം മാൻ കി ബാത്ത് തുടങ്ങിയ റേഡിയോ പരിപാടികളിലൂടെയും പ്രമോഷൻ വർക്കുകളിലൂടെയും മാത്രം പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽ എത്തുന്നതിനാൽ ജനങ്ങളുടെ ചോദ്യങ്ങളെ നേരിടേണ്ടുന്ന യാതൊരു അവസരവും ഇല്ലാത്തതിനാൽ ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾ അവർക്ക് ചോദിക്കേണ്ടുന്ന ചോദ്യങ്ങളെ പൊതുവേദിയിൽ ചോദിച്ച് കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുവാനാണ് ഡിവൈഎഫ്ഐ ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നത്.

ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐയുടെ നേതാക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് യുവജനങ്ങൾ പങ്കാളികളായി.