● മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് പറയും. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
● പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി -പാര്‍ട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്‌സ് ആന്റ് ക്രേണിക്കിൾസ്; ദി മുഗള്‍ കോര്‍ട്‌സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്.
● രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തില്‍മാത്രം എഴുതിത്തള്ളിയത് ഏകദേശം 91,000 കോടി രൂപ. രാജ്യസഭയിൽ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
● കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി പിടിയിലായതായി സൂചന. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണെന്നാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.